indian finance minister nirmala seetharaman announcing the central budget 2025-26

സാധാരണക്കാർക്ക് ആശ്വാസമായി കേന്ദ്ര ബജറ്റ് 2025-26

സാധാരണക്കാർക്ക് ആശ്വാസമായി 2025-26 കേന്ദ്ര ബജറ്റ്.

*12 ലക്ഷം വരെ വരുമാനം ഉള്ളവർക്കു ആദായ നികുതി ഇല്ല പുതിയ ആദായ നികുതി ഘടന * 0-4 ലക്ഷം രൂപ – ഇല്ല

* 4-8 ലക്ഷം രൂപ – 5%

*8-12 ലക്ഷം രൂപ – 10%

*12-16 ലക്ഷം രൂപ -15%

*16-20 ലക്ഷം രൂപ – 20%

*20-24 ലക്ഷം രൂപ -25% *

24 ലക്ഷത്തിനു മുകളിൽ 30%

(ടാക്സ് റിബേറ്റ് മൂലം 12 ലക്ഷം വരെ വരുമാനം ഉള്ളവർക്കു ആദായ നികുതി ബാധകമല്ല )

* ആദ്യമായി സംരംഭങ്ങൾ തുടങ്ങുന്ന പട്ടിക ജാതി പട്ടിക വർഗ വനിതകൾക്കു രണ്ടു കോടി രൂപവരെ വായ്പ അനുവദിക്കും

*വിദേശത്തു പഠിക്കുന്ന വിദ്യാർഥികൾക്കു ആശ്വാസം. അവരുടെ വിദേശ വിദ്യാഭാസത്തിനുള്ള ടി ഡി എസ് ഒഴിവാക്കി.

* വാടകക്കുള്ള ടി ഡി എസ് 2.40 ലക്ഷത്തിൽ നിന്ന് 6 ലക്ഷം രൂപയാക്കി മുതിർന്ന പൗരന്മാർക്കുള്ള ടി ഡി എസ് 5000ൽ നിന്ന് 1ലക്ഷം ആക്കിയിട്ടുണ്ട്.

*സംസ്ഥാനങ്ങൾക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ.സംസ്ഥാനങ്ങൾക്കായി 1.5 ലക്ഷം കോടി വകയിരുത്തും.

*ഇ വി ബാറ്ററി നിർമ്മിക്കാനുള്ള 35 അസംസ്കൃത് വസ്തുക്കളുടെ കസ്റ്റംസ് നികുതി ഒഴിവാക്കി. ഇതുമൂലം വൈദ്യൂത വാഹനങ്ങൾക്കു വിലകുറയും

* ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം. 74% ആയിരുന്നുതാണ് ഇപ്പോൾ 100% ആക്കിയിരിക്കുന്നത്

*കാർഷിക മേഖലക്കു പ്രതേക പരിഗണന സംസ്ഥാങ്ങളുമായി ചേർന്നു ധൻ ധാന്യ കൃഷിയോജന ആരംഭിക്കും 1.7 കോടി കർഷകർക്ക് പ്രേയോജനം.

* രാജ്യത്തിലെ എല്ലാ സർക്കാർ സെക്കണ്ടറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുംബ്രോഡ്ബ്രാൻഡ് ഇന്റർനെറ്റ്‌.

*ബീഹാറിൽ പുതിയ വിമാനത്താവളം അനുവദിക്കും. പാട്നയിലെ നിലവിലെ വിമാനത്താവള വികസനത്തിന്‌ പുതെയാണ് പുതിയ വിമാനത്താവളം.ബീഹാറിലെ മക്കാന കർഷകർക്ക് വേണ്ടി മക്കാന ബോർഡ് നിർമ്മിക്കും.

ബി ജി പി സഖ്യ കക്ഷി ഭരിക്കുന്ന ബീഹാറിനു ഇത്തവണയും മുൻ‌തൂക്കം. സഭയിൽ ഒച്ചപ്പാട്.

*ന്യൂക്ലീയർ എനർജി മിഷന് വേണ്ടി 20000 കോടി രൂപ നീക്കി. സ്വകാര്യ മേഖലയുമായി ചേർന്നാണ് ഇത് നടപ്പാക്കുക. 2047 ഓടെ 100 ഗിഗ വാട്ട് ന്യൂക്ലിയർ എന്നർജിയാണ് ലക്ഷ്യം.

*കപ്പൽ നിർമാണ മേഖലക്കു ആനുകൂല്യങ്ങൾ. കൊച്ചിൻ ഷിപ്യാർഡിന് പ്രയോജനം.

*ഇന്ത്യയെ കളിപാട്ട രംഗത്തെ ആഗോള ഹബ് ആകുമെന്ന് നിർമല സീതാരാമൻ. മെയ്ഡ് ഇൻ ഇന്ത്യ ടോയ് കൾ നിർമിക്കാൻ പദ്ധതി.

*ഇന്ത്യ അതിവേഗം വളരുന്ന രാജ്യമാണെന്നും അടുത്ത അഞ്ചു വർഷത്തിൽ കൂടുതൽ അവസരങ്ങൾ ഉണ്ടെന്നും ധനമന്ത്രി. ദാരിദ്ര നിർമാർജ്ജനം ലക്ഷം.

1 Comment

Leave a Reply to * * * Get Free Bitcoin Now: https://s1techno.com/index.php?e9t8i1 * * * hs=4d73e5048d5bca9c536eb741cef07c99* ххх* Cancel reply

Your email address will not be published. Required fields are marked *