എണ്ണ കമ്പനികൾ വാണിജ്യ എൽ പി ജി സിലിണ്ടറുകളുടെ വില കുറച്ചു. ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഇരിക്കെയാണ് സിലിണ്ടറിന്റെ വില കുറച്ചത്. പ്രതിമാസ പരിഷ്കരണ സമ്പ്രദായത്തോട് അനുബന്ധിച്ച് കേരളത്തിൽ 6 രൂപയുടെ കുറവാണു ഉണ്ടാവുക. ആഗോള വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് എണ്ണ കമ്പനികൾ വിലയിൽ മാറ്റം കൊണ്ടുവരുന്നത്. ഡിസംബറിൽ ഉണ്ടായ 62 രൂപയുടെ വില വർദ്ധനവ് ഹോട്ടൽ മേഖലയെ ബാധിച്ചിരുന്നു.അങ്ങനെ ഇരിക്കെ ആണ് കേന്ദ്ര ബജറ്റിന് മുന്നോടിയായി സിലിണ്ടറുകളുടെ കുറച്ചത്.

19 കിലോഗ്രാം സിലിണ്ടറുകൾക്കാണ് പുതിയ വില ബാധകമാകുക.ഹോട്ടലുകൾ ഉൾപ്പെടെയുള്ള ബിസിനസ്സ് മേഖലയിലെ വാണിജ്യ ആവശ്യങ്ങൾക്കു ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകൾക്കാണ് വില കുറഞ്ഞത്.അതെ സമയം ഗാർഹിക എൽ പി ജി സിലിണ്ടറുകളുടെ വിലയിൽ മാറ്റം ഉണ്ടാകില്ല.
കഴിഞ്ഞ മാസം 14 രൂപയും ഇന്ന് 6 രൂപയും കുറച്ചതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ ഇപ്പോഴത്തെ വില 1798 ആണ്. ഡൽഹിയിൽ 7 രൂപയും കൊൽക്ക ത്തയിൽ 4 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്.മുംബൈയിൽ 6.5 രൂപ കുറഞ്ഞു 1749.5 ഉം ചെന്നൈയിൽ 6.5 രൂപ കുറഞ്ഞു 1959.5 രൂപയുമാണ് ഇപ്പോഴത്തെ വില